മഞ്ചേരി: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദിന് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഗ്രൗണ്ടില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വണ്ടൂര്‍ പിവിഎന്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു നസീഫ്. കെഎന്‍എം മണ്ഡലം പ്രസിഡന്റ് കോമു മൗലവിയുടെ മകനാണ്. മാതാവ്: ഫാത്തിമക്കുട്ടി (റിട്ട അധ്യാപിക). ഭാര്യ: ഷംല (പാണ്ടിക്കാട്) മക്കള്‍: ഫാത്തിമ നൂഹ, നിഹ. സഹോദങ്ങള്‍: ഷഫീഖ്, ഷാഹിദ, നസീബ, നഹീം.