Connect with us

More

ഇറാഖ് സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 2 പേര്‍ മരിച്ചു

100 പേര്‍ക്ക് പരിക്കേറ്റു

Published

on

ബസ്‌റ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 2 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് നടക്കാനിരിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലെ ഫൈനല്‍ മത്സരത്തിനിടെയാണ് അപകടം. ഇറാഖും ഒമാനും തമ്മിലുള്ള മത്സരമായിരുന്നു ഇന്ന് വൈകീട്ട് 7 മണിക്കായിരുന്നു മത്സരം. നിരവധി പേര്‍ ടിക്കറ്റ് എടുക്കാതെ കയറിയതാണ് പ്രശ്‌നമായത്.

Food

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന്

Published

on

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന് ഹോട്ടല്‍ ഈസ്റ്റ് അവന്യൂ, നടക്കാവില്‍ വെച്ച് നടക്കും.

Continue Reading

crime

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സാബിറിനെ(29)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയം വീട്ടില്‍ കയറിയാണ് പ്രതി അക്രമം കാണിച്ചത്. ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യു.കെ ഷാജഹാനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

Trending