Film
‘വയനാടിന്റെ അതിജീവനത്തിന്’, ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത്: ധനസഹായവുമായി ആസിഫ് അലി
എന്നാല് തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി നടൻ ആസിഫ് അലി. ധനസഹായം നല്കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള് മുന്നോട്ടുവരുന്നതാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില് ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കണം എന്നാണ് ആസിഫിന്റെ വാക്കുകള്. ആസിഫിന് പുറമെ മമ്മൂട്ടി, ദുല്ഖര് സല്മാന്, ഫഹദ് ഫാസില്, നസ്രിയ തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള് നല്കിയിരുന്നു.
ചലച്ചിത്ര താരങ്ങളായ കമല് ഹാസന് 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്ഖര് സല്മാന് 15 ലക്ഷം, കാര്ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഡോക്യൂമെന്റെറി സംവിധായകന് ആനന്ദ് പട് വര്ദ്ധന് ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില് ലഭിച്ച പുരസ്കാര തുക 2,20,000 രൂപ, കല്പ്പറ്റ സ്വദേശി പാര്വ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ.
യുഡിഎഫ് കണ്വീനര് എം എം ഹസന് ഒരു മാസത്തെ എംഎല്എ പെന്ഷന് തുകയായ 40,000 രൂപ, മാധ്യമ പ്രവര്ത്തകന് ഡോ. അരുണ് കുമാര്, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ.സബ് ഇന്സ്പെക്ടര് റാങ്ക് ഹോള്ഡേഴ്സ് അസോസിയേഷന് 25,000 രൂപ, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന് 20,001 രൂപ, കേരള സ്റ്റേറ്റ് സ്മോള് ഇന്ഡസ്ട്രീസ് അസോസിയേഷന് (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില് വീട് നഷ്ടപ്പെട്ടവര്ക്ക് ഒരേക്കര് സ്ഥലം കണ്ടെത്തി 10 വീടുകള് നിര്മ്മിച്ച് നല്കും.
Film
മാല പാര്വതിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്വതിയുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില് കൊച്ചി സൈബര് പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങള് പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില് ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള് നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില് ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര് മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള് വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala2 days ago
നടന് കലാഭവന് നവാസ് അന്തരിച്ചു
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
kerala3 days ago
സ്നേഹത്തണല്
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള് പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
News2 days ago
ഇംഗ്ലണ്ട് 247 റണ്സിന് ഓള്ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില് അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്ഐഎ കേടതിയില് നടന്നത്; വി ഡി സതീശന്