crime
ഡല്‍ഹിയില്‍ വിദേശ വനിതയെ കൊന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു; പ്രതിയില്‍ നിന്ന് 2 കോടി രൂപ പിടിച്ചെടുത്തു
ഗുർപ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഡൽഹിയിലെ തിലക് നഗറിൽ സ്വിറ്റ്സർലൻഡ് സ്വദേശിയായ വനിതയെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി. സൂറിച്ചിൽനിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു. ലീന ബെർഗർ ആണ് കൊല്ലപ്പെട്ടത്. മാലിന്യം വലിച്ചെറിയുന്ന പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ഗുർപ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2 കോടി രൂപയും ഗുർപ്രീതിൽനിന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സർക്കാർ സ്കൂളിന്റെ മതിലിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയശേഷം കാറിൽ മൃതദേഹം തിലക്നഗറിൽ കൊണ്ടിടുകയായിരുന്നു പ്രതി. കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ഇയാൾ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത്. ഇയാളിൽ നിന്ന് രണ്ടുകോടിയോളം രൂപയും പൊലീസ് പിടിച്ചെടുത്തു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ വെച്ചാണ് യുവതിയും ഗുർപ്രീതും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ബെർഗറിനെ കാണാൻ ഗുർപ്രീത് ഇടക്കിടെ സ്വിറ്റ്സർലൻഡിൽ പോകാറുണ്ടായിരുന്നു. ബെർഗറിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഗുർപ്രീതിന് സംശയമുണ്ടായി.
ഇതാകാം കൊലപാതകത്തിന് പിന്നിലെന്നും അതിനു വേണ്ടിയാണ് യുവതിയോടെ ഇന്ത്യയിലെത്താൻ ആവശ്യപ്പെട്ടതെന്നും പൊലീസ് കരുതുന്നു. ഒക്ടോബർ 11നാണ് ബെർഗർ ഇന്ത്യയിലെത്തിയത്. പിന്നീട് ഇവരെ ഗുർപ്രീത് താമസിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൈയും കാലും ബന്ധിക്കുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കാറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസിന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്താൻ സാധിച്ചത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala20 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

