Connect with us

Football

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു

1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്‍ട്ടണ്‍.

Published

on

ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസമായിരുന്ന ചാള്‍ട്ടണ്‍ 86ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്‍ട്ടണ്‍.ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു.

49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്. അതിന് ശേഷം ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം ഹാരി കെയിന്‍ ഓള്‍ ടൈം ടോപ് സ്‌കോററായി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 758 മത്സരങ്ങള്‍ കളിച്ച ചാള്‍ട്ടണ്‍ 249 ഗോളുകള്‍ നേടി. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്‍ട്ടണ്‍.

Sir Bobby Charlton, Manchester United legend and World Cup winner, dies at 86 | Bobby Charlton | The Guardian

ലോകകപ്പ് നേടിയതാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ നേട്ടം. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ സുപ്രധാന പങ്കായിരുന്നു ബോബി ചാള്‍ട്ടണ്‍ വഹിച്ചത്. പോര്‍ച്ചുഗലിനെതിരായ സെമിഫൈനലില്‍ നേടിയ 2 ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പില്‍ ചാള്‍ട്ടണ്‍ നേടിയത്.

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending