Connect with us

More

തിരിച്ചുപോകാന്‍ കയ്യില്‍ പണമില്ല; തെരുവ് അഭ്യാസം സംഘടിപ്പിച്ച് പണം ശേഖരിച്ച് വിദേശികള്‍

Published

on

ന്യൂഡല്‍ഹി: രാജസ്ഥാനും മരുഭൂമിയുമൊക്കെ കണ്ടാസ്വദിക്കാന്‍ ഇന്ത്യയില്‍ എത്തിയതാണ് വിദേശികളായ ടൂറിസ്റ്റുകള്‍. പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്ത്യ കണ്ട് കറങ്ങുന്നതിനിടെയിലാണ് ഇവിടെ കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. രാജസ്ഥാനിലെ പുഷ്‌ക്കറില്‍ ഡല്‍ഹിക്ക് കയറാന്‍ വണ്ടിക്കൂലിയില്ലാതെ നില്‍ക്കുമ്പോഴാണ് പണമുണ്ടാക്കാന്‍ ഒരു ആശയം മനസ്സിലുദിക്കുന്നത്. പിന്നെയൊന്നും നോക്കിയില്ല. ഐഡിയ പുറത്തെടുത്ത് വണ്ടിക്കൂലിയുണ്ടാക്കി അവര്‍. ജെര്‍മനി, ഓസട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ടൂറിസ്റ്റുകളാണ് തെരുവ് പരിപാടികള്‍ സംഘടിപ്പിച്ച് വണ്ടിക്കൂലി തരപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. രാജസ്ഥാനിലെ പുഷ്‌ക്കറിലെ ബ്രഹ്മ അമ്പലത്തിനു മുന്നിലാണ് തെരുവ് പരിപാടികള്‍ അവതരിപ്പിച്ച് ഇവര്‍ വേറിട്ട കാഴ്ച്ചയായത്. പന്ത്രണ്ടുപേരടങ്ങുന്ന സംഘം തെരുവില്‍ അഭ്യാസങ്ങള്‍ നയിച്ച് കയ്യടിവാങ്ങി. കൂട്ടത്തില്‍ പണവും. കയ്യില്‍ ‘നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും’ എന്നെഴുതിയ പ്ലക്കാര്‍ഡുമായായിരുന്നു തെരുവ് പെര്‍ഫോമന്‍സ്. സംഘത്തിലെ ആണുങ്ങള്‍ സംഗീത ഉപകരണങ്ങള്‍കൊണ്ട് മേമ്പൊടി ചേര്‍ത്തപ്പോള്‍ സ്ത്രീകള്‍ വളയംകൊണ്ടുള്ള കായികാഭ്യാസങ്ങള്‍ കൊണ്ട് കാണികളെ കയ്യിലെടുത്തു.2600 രൂപ അവിടുന്ന് പിരിഞ്ഞു കിട്ടുകയും ചെയ്തു.

കയ്യിലുള്ള പണം എടിഎമ്മും ബാങ്കും വഴി പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇവിടുത്തെ പ്രാദേശികര്‍ തങ്ങള്‍ക്ക് സഹായം നല്‍കിയെന്ന് ജര്‍മ്മന്‍കാരനായ അഡ്ല്രിക് പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് പുഷ്‌ക്കറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഞങ്ങളെത്തുന്നത്. അന്ന് രാത്രിയാണ് ഇവിടെ കറന്‍സി നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തുന്നത്. പിന്നീട് ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടേണ്ടി വന്നുവെന്നും അവര്‍ പറയുന്നു. ഡല്‍ഹിയിലെത്താന്‍ മറ്റു വഴികളൊന്നും കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തെരുവ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

Published

on

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു.കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Continue Reading

Education

അര്‍ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ഡിസംബര്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം. നേരത്തേയുള്ള ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16ന് 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.

8ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും.

Continue Reading

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

Continue Reading

Trending