ധാക്ക: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) നേതാവ് മിര്‍സ ഫക്രൂല്‍ ഇസ്ലാം അലാംഗിര്‍ പറഞ്ഞു.

സിയക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മിര്‍സ ഫക്രൂല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയക്ക് ബംഗ്ലാദേശ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ സിയക്ക് പുറത്തിറങ്ങാനാകില്ലെന്ന് അവരുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.