കുന്ദമംഗലം: കോഴിക്കോട് വയനാട് റോഡില്‍താഴെ പടനിലംവളവില്‍ ബസ്സുകള്‍ കൂട്ടിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് ബസ്സും കോഴിക്കോട് നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന പത്തിരിക്കണ്ടി എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് (ചൊവ്വ) വൈകി മൂന്നുമണിയോടെയാണ് അപകടം.

അപകടത്തില്‍ പരിക്കേറ്റ ബസ്സ് െ്രെഡവര്‍ കോടഞ്ചേരി പുലിക്കയം സ്വദേശി സുനില്‍കുമാര്‍ (38), പിലാശ്ശേരി സ്വദേശി അരുണിമ (17), മടവൂര്‍ സ്വദേശികളായ റസാഖ് (53), ലറീന (47) എന്നിവരെമെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.