കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍ സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

സി.ഐ ക്രിസ്പിന്‍ സാമിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സി.ഐക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.