പാരീസ്: ഫ്രഞ്ച് ഓപണില്‍ ഇന്ത്യയുടെ വിജയഗാഥ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപണ്ണ-കനഡയുടെ ഗബ്രിയേല ഡബ്രോസ്‌കി സഖ്യം കിരീടം ചൂടി. ടൈബ്രേക്കറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിനൊടുവിലാണ് ഏഴാം സീഡായ ഇന്തോ-കനേഡിയന്‍ ജോഡി ജര്‍മ്മന്‍-കൊളംബിയന്‍ ജോഡിയായ അന്ന ലെന ഗ്രോണ്‍ഫെല്‍ഡ്-റോബര്‍ട്ട് ഫറാഹ് സഖ്യത്തെ തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-2, 12-10. ആദ്യ സെറ്റ് 2-6ന് നഷ്ടമായ ശേഷം രണ്ടാം സെറ്റില്‍ ഗംഭീകര തിരിച്ചുവരവാണ് ഇന്തോ കനേഡിയന്‍ ജോഡി നടത്തിയത്. പിന്നീട് മൂന്നാം സെറ്റില്‍ ടൈബ്രേക്കര്‍ വിജയത്തോടൊപ്പം മത്സരവും സ്വന്തമാക്കുകയായിരുന്നു. ബൊപണ്ണയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഗ്രാന്‍ഡ്സ്ലാം നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ബൊപണ്ണ. നേരത്തെ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഇന്ത്യക്കാര്‍. മഹേഷ് ഭൂപതി 1997ല്‍ ജപ്പാന്റെ റിക ഹിരാകിയുമൊത്ത് ഫ്രഞ്ച് ഓപണില്‍ കിരീടം നേടിയിരുന്നു.
പാരീസ്: ഫ്രഞ്ച് ഓപണില്‍ ഇന്ത്യയുടെ വിജയഗാഥ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപണ്ണ-കനഡയുടെ ഗബ്രിയേല ഡബ്രോസ്‌കി സഖ്യം കിരീടം ചൂടി. ടൈബ്രേക്കറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തിനൊടുവിലാണ് ഏഴാം…

Categories: Video Stories
Tags: french open
Related Articles
Be the first to write a comment.