ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനത്തിന് ഇരുട്ടടി നല്‍കി വീണ്ടും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.32 രൂപയും ഡീസലിന് 89.18 രൂപയും കൊച്ചിയില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയും വില വര്‍ദ്ധിച്ചു.നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് 4 മുതല്‍ലാണ് തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എട്ടാം തവണയാണ് ഇന്ധന വിലയില്‍ മാറ്റം വരുന്നത്.