കൊച്ചി: മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ നിറസാന്നിധ്യമായ പിസി ജോര്‍ജ് അന്തരിച്ചു.ഇന്നു പുലര്‍ച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംഘം, ചാണക്യന്‍, അഥര്‍വ്വം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.