Connect with us

Culture

ഗെയില്‍ സമരത്തില്‍ ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിക്കുന്ന ക്യൂബാ മുകുന്ദന്‍മാരെ രമണന്‍ സഖാവിന് കാണാനാവില്ല:: കെ.എം ഷാജി

Published

on

ഗെയില്‍ സമരത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ജന വിരുദ്ധ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് അഴീക്കോട് എം എല്‍ എ കെ.എം ഷാജി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വവും വിമര്‍ശിച്ചു കൊ ണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിര്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കേരള ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഗെയ്ല്‍ അധികാരികളല്ല പൊലീസാണ് അവിടെ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ നിയമ വ്യവസ്ഥയെയാണ് ഗെയ്ല്‍ വെല്ലുവിളിക്കുന്നത്. സര്‍ക്കാര്‍ തന്നെ നിയമത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഉള്ളത്.
പൊലിസിനെ നേരത്തെ ആര്‍ എസ് എസിന് കീഴിലാക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രി. അതിനാല്‍ തന്നെ മുക്കത്ത് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ഭീകരതക്ക് പിന്തുണയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ ഉണ്ട്. അതൊന്നും ഗെയില്‍ പാലിച്ചതായി അറിവില്ല. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി ഉടമക്ക് നോട്ടിസ് നല്‍കേണ്ടതുണ്ട്. ഔദ്യോഗികമായി ഭൂമി അളന്ന് ഏറ്റെടുത്തിട്ടില്ല. അതിനാല്‍ തന്നെ നഷ്ട പരിഹാരം നല്‍കാനോ, അതിനെ കുറിച്ച് തര്‍ക്കം ഉന്നയിക്കാനോ ഭൂവുടമക്ക് അവസരം കിട്ടിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് പഞ്ചായത്ത് ഓഫീസുകളില്ല. സമരക്കാരോട് ഇതു വരെ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഒരു വാര്‍ത്താ കുറിപ്പ് നല്‍കാന്‍ പോലും റവന്യൂ വകുപ്പോ, ജില്ലാ കലക്ടറോ തയ്യാറായിട്ടില്ല. റവന്യൂ വകുപ്പിന്റെ ജോലിയാണ് പൊലീസ് ചെയ്യുന്നത്. ചട്ടപ്രകാരം ചെയ്യേണ്ടത് ടിയര്‍ഗ്യാസ് പൊട്ടിച്ചും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം.
കൊച്ചിയില്‍ നിന്ന് കോയമ്പത്തുര്‍ വഴി തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലേക്കുള്ള ഗെയ്ല്‍ പൈപ്പ് ലൈനിനെതിരെ കര്‍ഷക പ്രതിഷേധം തമിഴ്‌നാട്ടില്‍ ആരംഭിച്ചു കഴിഞ്ഞു. സി പി എമ്മാണ് അവിടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഗെയ്ല്‍ വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകത്തിന് പോലും ബോധ്യമായിട്ടില്ലെന്ന് ചുരുക്കം.
പൈപ്പ് ലൈന്‍ ഇടാന്‍ പൊലിസിനെ കൂട്ടുപിടിക്കുന്ന ഈ ധൃതിയുടെ രാഷ്ട്രീയം വരും നാളുകളില്‍ പുറത്തു വരും. ഏത് അഴിമതിയാണ് ഇതിലൂടെ മറച്ച് പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്ടറിയണം.
ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമാണ് ഗെയ്ല്‍ വിരുദ്ധതക്ക് കാരണമെന്ന സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന ബോധപൂര്‍വ്വ മാകാന്‍ സാധ്യതയില്ല. അബദ്ധം സംഭവിച്ചതായിരിക്കും. ബി ജെ പിയുമായി ഒന്നിച്ചിരുന്ന് പ്രസ്താവന തയ്യാറാക്കിയത് സി പി എം സെക്രട്ടറി മാറിയെടുത്തതായിരിക്കും. ആ അബദ്ധം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാര്‍ട്ടി കാണിക്കണം.
പിന്നെ മംഗലാപുരത്ത് പ്രകൃതി വാതകം എത്താന്‍ ഏത് കുത്തക ക്കാണ് ഏറെ ധൃതിയെന്ന് നമുക്കറിയില്ല. അവര്‍ പറയുന്നതല്ലേ പാര്‍ട്ടിയുടെയും മുഖ്യ രാജന്റെയുമൊക്കെ മൂലധനം.കാരശേരിയിലും , കാവനൂരിലും ഗെയ്ല്‍ വിരുദ്ധ സമരത്തില്‍ ക്യൂബാ മുകുന്ദന്‍മാരെ രമണന്‍ സഖാവിന് കാണാന്‍ കഴിയണെന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending