ഉയരക്കുറവില്‍ സിനിമാലോകത്തെ ശ്രദ്ധേയനായ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1974ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെട്ടൂര്‍ പുരുഷന്‍ അഭിനയ ലോകത്ത് എത്തിയത്.
കാവാടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍, നാരദന്‍ കേരളത്തില്‍, വീണ്ടും, മൂന്നു മാസങ്ങള്‍ക്കു മുമ്പ്, രഘുവംശം, അത്ഭുതദ്വീപ് തുടങ്ങി നിരവധി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നിരവധി സീരിയലുകളിലും അദ്ദേഹം പ്രധാന വേഷമിട്ടു. അത്ഭുത ദ്വീപ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.