ഡല്‍ഹി: പാചകവാതകത്തിന് (എല്‍പിജി) വില 700 കടന്നു. 651 രൂപയായിരുന്ന ഗാര്‍ഹിക പാചകവാതകത്തിന് 50 രൂപ കൂടി. 701 രൂപയായാണ് വില വര്‍ധിച്ചത്. വാണിജ്യ സിലിണ്ടറിന് 37 രൂപ കൂടി. 1,330 രൂപയാണ് വില.

ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അടക്കം വില വര്‍ധിച്ചേക്കും.