കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മെയ് 31 വരെയാക്കി നിജപ്പെടുത്തി.

ജൂണ്‍ ഒന്നു മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. മെമു സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും കേരളത്തില്‍ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ വേണ്ടെന്നുവച്ചു.