തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യുണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയം. സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കുന്നതാണ് പുതിയ തൊഴില്‍ നയം.

നിലവില്‍ ഭക്ഷ്യസംസ്‌കരണം, വസ്ത്രനിര്‍മാണം, തുകല്‍വ്യവസായം എന്നീ മേഖലകളില്‍ മാത്രമാണ് നിശ്ചിത കാലാവധി തൊഴില്‍ അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഇത് എല്ലാ വ്യവസായ മേഖലകളിലും ബാധകമാവും.