വാഷ്ങ്ടണ്‍: മുന്‍ യു.എസ് പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു. 1989-93 കാലത്താണ് ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡണ്ട് പദത്തിലിരുന്നത്. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡണ്ടായിരുന്നു. മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ പിതാവാണ്.

1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാള്‍ക്കര്‍ ബുഷ് അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. 1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.