തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍.എസ്.എസ്. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് എസ്.എന്‍.ഡി.പി അറിയിച്ചു.

ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുടക്കം മുതല്‍ എന്‍.എസ്.എസ് രംഗത്തുണ്ടായിരുന്നു. ഇതില്‍ എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ഇന്ന് വൈകീട്ട് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.

നവോത്ഥാന പാരമ്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.