crime

പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കില്ലെന്ന് ഭീഷണി ;പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

By webdesk15

August 10, 2023

പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.സൗത്ത് കളമശേരി ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിനാണ് (നിരഞ്ജൻ–20) പിടിയിലായത്.ഫെബിൻ പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന‌ു പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ സഹപാഠികളിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌.ഫെബിൻ കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാർ അറിയിച്ചു.

കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ജൂലൈ 12ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പെൺകുട്ടി മരിച്ച ദിവസം വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് ഫെബിൻ പെൺകുട്ടിയെ തടഞ്ഞു നിർത്തി മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പോലീസ് കണ്ടെത്തി