കൊച്ചി: നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ രണ്ടു നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരെയും നാവികസേനയുടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.