മീവത്: ഗര്‍ഭിണിയായ ആടിനെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മീവതിലായിരുന്നു സംഭവം. ആടിനെ രക്തം വാര്‍ന്നു ചത്തനിലയില്‍
കണ്ടെത്തിയതോടെ ഉടമ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ക്രൂര പീഡനത്തിനിരയായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഉടമ പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ രാത്രി വീട്ടില്‍ നിന്ന് ആടിനെ തട്ടിക്കൊണ്ടു പോയ പ്രതികളായ സവാകര്‍, ഹറൂണ്‍, ജാഫര്‍ എന്നീ മൂന്നു പേരെയും അഞ്ചു സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ മയക്കു മരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറഞ്ഞു.

ജൂലൈ 25ന് രാത്രിയാണ് അസ്ലുവെന്നയാളുടെ ഉടമസ്ഥതയിലുള്ള ആടിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നത്.