ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു.ഞായറാഴ്ച രാവിലെ ലോബോക്ക് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത്. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്