കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിനു 4325 രൂപയും ഒരു പവന് 34,600 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് (ഗ്രാമിനു 4,300 രൂപ/ പവനു 34,400 രൂപ) ഇന്നലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. സ്വര്‍ണം ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയിലും വില വര്‍ധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1784 ഡോളറായി.