ബൈക്കില്‍ ഭാര്യയുമൊത്ത് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര നടത്തിയ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്ക്ക് പിഴ നല്‍കി മുംബൈ പൊലീസ്. പ്രണയ ദിനത്തില്‍ സ്വന്തമാക്കിയ ബൈക്കില്‍ ആദ്യ യാത്ര നടത്തുന്നതിനിടെയാണ് കുരുക്കു വീണത്.

പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ ഭാര്യയുമായി കറങ്ങാനിറങ്ങിയതായിരുന്നു. വിവേക് ഒബ്‌റോയ്‌യുടെ തന്നെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവെച്ച വിഡിയോ തെളിവായി എടുത്താണ് പിഴ നല്‍കിയത്.
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ നല്‍കിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് നടനെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് മുംബൈ പൊലീസ് അറിയിച്ചത്.