കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 33,440 രൂപയായി. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,180 രൂപയായി. ചൊവ്വാഴ്ച പവന് 280 രുപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ വില വര്‍ധന.

പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് വില എത്തിയിരുന്നു. വരുംദിവസങ്ങളിലും സ്വര്‍ണവില ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.