തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില.

35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയില്‍നിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വര്‍ധനവാണുണ്ടായത്.