ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രോഗബാധയുണ്ടായി. മരണം രണ്ടായിരം കടന്നു. 2023 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നത്. 21,57,538 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ലോകത്ത് ഇതുവരെയുള്ളതില്‍ രണ്ടാമത്തെ വലിയ പ്രതിദിന വര്‍ദ്ധനയാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്.