തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി. ഇന്നലെ വരെ ഒരു പവന് 34,720 രൂപയായിരുന്നു വില.

ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 4330 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.