കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയില്‍ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിക്കിടെ കുതിച്ചുയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ഏപ്രില്‍ ആദ്യവാരത്തില്‍ പവന് 42,000 രൂപയായിരുന്നു. പിന്നീട് വിപണി കരുത്താര്‍ജ്ജിച്ചതോടെയാണ് വില കുറഞ്ഞുതുടങ്ങിയത്.