കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. 36,720 രൂപയാണ് ഇന്ന് വില. 320 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. 37040 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില.

ഈ മാസം ഒന്നാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. 35,920 രൂപയായിരുന്നു അന്ന് പവന് വില. കഴിഞ്ഞ ദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധി അയഞ്ഞതും യുഎസ് ചൈന ശീതയുദ്ധത്തില്‍ അയവ് വന്നതും സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കുറയുന്നതോടെ സ്വര്‍ണവിലയിലും കുറവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.