കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 21360 രൂപയായി. 2670 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ സമാനരീതിയില്‍ 120 രൂപ കുറഞ്ഞ് പവന്‍ വില 21480 രൂപയിലെത്തിയിരുന്നു. 15 ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന് 880 രൂപയാണ് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വില ഇടിവിന് കാരണമായത്.

Gold jewellery is displayed at a jewellery shop in Kolkata December 15, 2009. REUTERS/Parth Sanyal/fILES