കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിന് പുറത്താക്കിയേക്കും. സിപിഎമ്മിലും പിണറായി സര്‍ക്കാറിലും ഉദ്യോഗസ്ഥതലങ്ങളിലും ജേക്കബ് തോമസിനെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നടപടി. മാന്യമായ പുതിയൊരു തസ്തിക നല്‍കി വിജിലന്‍സ് മേധാവിത്വ സ്ഥാനത്തു നിന്നു നീക്കാനാണ് സര്‍ക്കാര്‍ ശ്രമം. മറ്റു ചില ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ക്കും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. മൂന്നാര്‍ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമും സ്ഥാനചലന പട്ടികയിലുണ്ട്.