കൊച്ചി: മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 37,360 യാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയാണ് ഇന്ന് വില.

37,680 രൂപ വരെ ഈ മാസം വില എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില വര്‍ധിച്ചുവരികയായിരുന്നു. അതിനിടെയാണ് രണ്ട് ദിവസം വിലയിടിഞ്ഞത്. പിന്നീട് നേരിയ വര്‍ധന ഉണ്ടായി.

കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ച സ്വര്‍ണവില കഴിഞ്ഞ ഏതാനും ദിവസമായി മുന്നേറ്റമാണ് കാഴ്ച വെച്ചത്. മൂന്നാഴ്ച കൊണ്ട് 1760 രൂപയാണ് ഉയര്‍ന്നത്.