കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,440 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,680 രൂപയായി. ഇൗ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

മുമ്പ് ഡിസംബര്‍ എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വീണ്ടും ഉയര്‍ന്നത്. പിന്നാലെ ഇന്നും നേരിയ വര്‍ധന രേഖപ്പെടുത്തുകയായിരുന്നു.

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത് ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലുണ്ടായ ചലനങ്ങള്‍ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു.