സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 280 രൂപ കൂടി 26,200 രൂപയിലാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,275 രൂപയിലാണ് വ്യാപാരം.

ഇന്നലെ രാവിലെ 25,920 രൂപയിലാണ് സ്വര്‍ണവ്യാപാരം നടന്നത്. എന്നാല്‍ വൈകുന്നേരത്തോടെ സ്വര്‍ണവില ഉയരുകയായിരുന്നു. കഴിഞ്ഞ മാസവും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു.അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.97 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 44,970 രൂപ എന്ന നിരക്കിലാണ് വ്യാപാരം.