കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലകുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കുറഞ്ഞത്. 22600 രൂപയാണ് ഇന്നത്തെ വില. ഈ മാസം 19 മുതല്‍ 80 രൂപ കൂടിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. 22480 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ താഴ്ന്ന സ്വര്‍ണ വില. 23120 ആണ് കൂടിയത്.