ഒരുദിവസത്തെ വര്‍ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില.

ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍നിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.