കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,470 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്ത്.

രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയില്‍ ഇടിവാണ് അനുഭവപ്പെടുന്നത്.

ഈ മാസം ഒന്‍പതിനാണ് വില ഏറ്റവും ഉയര്‍ന്നു നിന്നത്. 38,880 രൂപയായിരുന്നു അന്നത്തെ വില. തുടര്‍ന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു.

നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ഓഗസ്റ്റ് ആദ്യ വാരം സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപ എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീട് വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49000 രൂപയില്‍ താഴെ പോകുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ മാറ്റമില്ല. ട്രോയ് ഔണ്‍സിന് 1809.41 ഡോളറാണ് വില.