കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി ഹെദര്‍ ടവറിലെ ഫ്‌ലാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നു. മേലുദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

സ്വപ്ന സുരേഷിന്റെ പേരിലായിരുന്നു ഫ്‌ലാറ്റ് ബുക്ക് ചെയ്തിരുന്നത്. ഈ ഫ്‌ലാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.