സാഹസിക വിഡിയോകള്‍ കാണാന്‍ ഏറെ താത്പര്യമുള്ള കൂട്ടത്തിലാണ് യുവതലമുറ. മുതിര്‍ന്നവര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതോടെയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗ്ള്‍ ഫാമിലി ലിങ്ക്. ഗൂഗ്ള്‍ പ്ലേസ് സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ദിവസം എത്ര സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാന്‍ സാധിക്കണം, രാത്രിയില്‍ എത്ര സമയം കഴിയുമ്പോള്‍ മൊബൈല്‍ ഉപയോഗം തടയണം എന്നുള്ളത് ഉള്‍പ്പെടെ ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും.

ഓണ്‍ലൈന്‍ പഠന സംവിധാനം വന്നതോടെ കുട്ടികള്‍ ഏതു സമയവും ഫോണുകളില്‍ ചെലവഴിക്കുന്നു. എന്നാല്‍ ജോലി തിരക്കുകള്‍ കാരണം പലപ്പോഴും മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കാറില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.