kerala
പ്രവാസി വോട്ട്: എസ്.ഐ.ആര്. ശുദ്ധീകരണമോ, ‘പുറത്താക്കല്‍തന്ത്രമോ’? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍
വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.
കെ.പി. മുഹമ്മദ്
ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്‍ ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അടുത്തിടെ പ്രഖ്യാപിച്ച ‘പ്രത്യേക തീവ്ര പുനഃപരിശോധന’ അഥവാ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്.
ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്കുന്ന അധികാരമുപയോഗിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന ‘ശുദ്ധീകരണ’ പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്‍ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്‍ക്കിടയില്‍, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്‍. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്‍, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല് ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു ‘നിപുറത്താക്കല്‍ തന്ത്രമായി’ SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്‍, 2024 മുതല്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിഹാറില്‍, നടന്ന തീവ്രമായ പുനഃപരിശോധനകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍, ഫോം 7 വഴി നോട്ടീസ് നല്കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.
പ്രൊഫസര്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്‍ശനവുമായ ഇത്തരം നടപടികള്‍, രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്‍, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ‘സ്ഥലം മാറിപ്പോയവര്‍’ (Shifted Voter) എന്ന ലേബലില്‍ നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.
ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്‍ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്‍ക്കും പ്രായോഗികമായി സാധ്യമല്ല.
ഇതിനിടയില്‍, പ്രവാസികള്‍ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്രയധികം പ്രതീക്ഷ നല്കിയ ഇ-വോട്ട്/പോസ്റ്റല്‍ വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.
ഇപ്പോള്‍ SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:
വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്‍ BLO എത്തുമ്പോള്‍ സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് ‘സ്ഥലം മാറിപ്പോയ വോട്ടര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.
വിലാസത്തിലെ സാങ്കേതിക പ്രശ്നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്‍ വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്‍ ശുപാര്‍ശകള്‍, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകും.
നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് നല്കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്‍ വഴി വിദേശത്തുള്ളവര്‍ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.
പ്രവാസി വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാതെ, വോട്ടര്‍പട്ടികയില്‍ നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യത്തെയും തുറന്നുകാട്ടുന്നു.
?? ആവശ്യങ്ങള്‍: യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണം
‘ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:
ഡിജിറ്റല്‍ വെരിഫിക്കേഷന്: വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന് നടത്താനും സൗകര്യം ഒരുക്കണം.
ഡിജിറ്റല്‍ അറിയിപ്പ് നിര്‍ബന്ധമാക്കുക: പോസ്റ്റല്‍ അറിയിപ്പുകള്‍ക്ക് പുറമെ ഇ-മെയില്‍, എസ്.എം.എസ്. തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്‍ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്‍) പ്രവാസികള്‍ക്ക് ഉറപ്പാക്കണം.
പ്രവാസി വോട്ടിംഗ് നിയമം ഉടന്‍: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്‍ പ്രോക്സി വോട്ടിംഗ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
SIR എന്നത് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്‍, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്‍ അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു പൗരന് പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ജാഗ്രത പാലിക്കാം.
kerala
കൊല്ലം ദേശീയപാത തകര്‍ച്ച: വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് ഉടന്‍
ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണ നടപടികള്‍ വേഗത്തിലാകുന്നു. എന്‍എച്ച്എഐ നിയോഗിച്ച കാണ്‍പൂരും പാലക്കാട് ഐഐടികളിലെ വിദഗ്ധരുടെ സംഘം നടത്തിയ സ്ഥലപരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.
തകര്‍ച്ച നടന്ന സ്ഥലത്തെ മണ്ണ് ജിയോളജി വിഭാഗം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡിലൂടെ നാളെ മുതല്‍ ഗതാഗതം ഭാഗികമായി അനുവദിക്കാനാണ് പദ്ധതി.
നിര്‍മാണത്തില്‍ പിഴവുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ, നിര്‍മാണ ചുമതലയുള്ള ശിവാലയ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഒരു മാസത്തേക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഡോ. ജിമ്മി തോമസ് (ഐഐടി കാണ്‍പൂര്‍), ഡോ. ടി.കെ. സുധീഷ് (ഐഐടി പാലക്കാട്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.
വാട്ടര്‍ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചു. മണ്ണിട്ട് ഉയര്‍ത്തിയ റോഡുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
kerala
എസ്.ഐ.ആര് അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്; നിരവധി പേര് പുറത്ത്
ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം: ജില്ലയില്‍ എസ്.ഐ.ആര് ഫോം ഇതുവരെ പൂരിപ്പിച്ച് നല്കാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.
വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ബുത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്കാത്തവരുടെ പേര് ഫോം നിരസിച്ചവര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്‍.ഒ-ബി.എല്‍.എ യോഗത്തിന്റെ മിനുട്ട്സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്‍ദേശം കാരണം ബി.എല്‍.ഒമാര്‍ കഴിഞ്ഞ ദിവസം അധിക സമ്മര്‍ദ്ദത്തിലായിരുന്നു.
ബി.എല്‍.ഒ-ബി.എല്‍.എ യോഗം ചേരാന്‍ മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് എഴുതി നല്കാന് ബി.എല്‍.ഒമാരോട് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്‍ കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്‍ ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്‍.ഒമാര്‍ക്കുണ്ടായി. തിയ്യതി നീട്ടി നല്കിയാല് ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്‍.ഒമാര്‍ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്‍കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍.
നിലവിലെ സാഹചര്യത്തില്‍ ഫോം പൂരിപ്പിച്ച് നല്‍കാത്ത ജില്ലയിലെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ഇവര്‍ 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്കിയാല് എന്ത് ചെയ്യുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ആര് സമാധാനം പറയുമെന്നും ബി.എല്‍.ഒമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ നിര്‍ദേശമനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കാനും ഫോം നല്കുന്ന സാഹചര്യമുണ്ടായാല്‍ എഡിറ്റ് ഓപ്ഷന് ഉപയോഗിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞത് എസ്.ഐ.ആര് പൂര്‍ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര് നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
kerala
നായകന് വില്ലനായ കഥ
അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തി നിരയായതിന് പിന്നിലെ ഗൂഡാലോചന പുറത്തു വന്നതിലു മുണ്ട് വമ്പന്‍ ട്വിസ്റ്റ്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആദ്യം വിളിച്ചു പറഞ്ഞത് നടിയുടെ ആത്മസുഹൃത്തും ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ പിന്നാലെ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ച നടന് ദീലിപിലേക്കും നീങ്ങി.
നടി ആക്രമിക്കപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 19ന് താരസംഘടനയായ അമ്മ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സംഘടി പ്പിച്ച പ്രതിഷേധ സംഗമമാണ് വഴിത്തിരിവായത്. നടന്മാരും നടികളും സംവിധായകരും അടക്കം സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തടിച്ചു കൂടി. സൂപ്പര്‍താരങ്ങള്‍ അടക്കമുളവര്‍ യോഗത്തില്‍ പങ്കാളികളായി ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപലപിക്കുകയും നടിക്ക് ഐക്യ ദാര്‍ഢ്യം നല്‍കുകയും ചെയ്തു. ചിലര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചിലര്‍ അക്രമത്തെ അപലപിച്ചു. മറ്റു ചിലരാവട്ടെ സങ്കടപ്പെട്ടു. എന്നാല്‍, മഞ്ജുവാര്യര്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. ‘ഈ ആക്രമണത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു കൊണ്ടുവരാന്‍ വേണ്ട ഇടപെടലാണ് നാം നടത്തേണ്ടത്’, എന്നായിരുന്നു മഞ്ജുവിന്റെ പ്രസംഗം.
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആ ഗൂഡാലോചനയാണ് പുറത്തു വരേണ്ടത് എന്നുള്ള പ്രസംഗം അന്വേഷണ സംഘം മുഖവിലക്കെടുത്തു. ഈ പ്രസംഗത്തിനു ചുവടു പിടിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആരാണ് ഗൂഡാലോചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം നാലാം നാള് മുതല്‍ നടന് ദിലീപിനെതിരെ സംശയ ത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമ ന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉ ദ്യോഗസ്ഥര്‍ക്കും അയച്ച മെ സേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ചനക്കു പിന്നില്‍ എന്നുയര്‍ന്ന ചോദ്യം. നാലാം നാള് മുതല്‍ നടന് ദിലീപിനെതിരെ സംശയത്തിന്റെ മുനകള്‍ തറഞ്ഞു. ഈ സമയത്ത് ദിലീപ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ച മെസേജുകള്‍ വഴിത്തിരിവായി. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ താന്‍ മാനസിക സമ്മര്‍ദ്ധത്തിലാണെന്നും പലരും തന്നെ സംശയിക്കുന്നതായും അങ്ങയില്‍ മാത്രമാണ് തനിക്കു വിശ്വാസമെന്നായിരുന്നു മെജേസിലെ ഉള്ളടക്കം. ഇതിനു പിന്നാലെ ഫെബ്രുവരി 23ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തി.
എന്നാല്‍, നാടകീയമായികോടതി വളപ്പില്‍ നിന്നും സുനി പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശിയായ പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവനെന്ന് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊച്ചിയില്‍ അടക്കം ഒട്ടേറെ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടാതെ നടന് മുകേഷിന്റെയും നടന് ദിലീപിന്റെ മാനേജ റുടെയും ഡ്രൈവറായി പ്രവര്‍ത്തിച്ചു. പള്‍സര്‍ സുനിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദീലിപുമായുള്ള ബന്ധം പൊലീസിന് ലഭിച്ചു. കൂടാതെ ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതായും വിവരം ലഭിച്ചു. ഇതോടെയാണ് നടന് ദിലീപ് കേസില്‍ എട്ടാം പ്രതിയാകുന്നതുംഗൂഢാലോചന കുറ്റത്തിലേക്കെത്തുന്നതും.
ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. പുലര്‍ച്ചെ രഹസ്യ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ ദിലീപ് പൊട്ടിക്കരഞ്ഞു. ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തി. തൊട്ടടുത്ത ദിവസം അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ദിലീപിന് നാമമാത്ര ചിത്രങ്ങള്‍ മാത്രമാണഭിച്ചത്. അഭിനയിച്ചതില്‍ ഏറെയും ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.
നിയമ പോരാട്ടം നടന്ന എട്ടര വര്‍ഷം
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും
കൊച്ചി: എട്ടരവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് സ്കോടതിയിലാണ് നിയമനടപടികള്‍ നടക്കുന്നത്. നടന് ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്‍ ഹാജരാകും. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്. കേരളത്തെ നടുക്കിയ കേസില്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ ഒന്നാം പ്രതി. നടന് ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനു ശേഷം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ആണ് കേസ്. ജയിലിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്തംബറിലാണ് ജാമ്യത്തിലിറങ്ങിയത്. കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. നടന് ദിലീപ് നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ പള്‍സര്‍ സുനിയും സംഘവും അക്രമിച്ചതെന്നാണ് അമ്പേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെ 2020ലാണ് പിന്നീട് വിചാരണ പുനരാരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടാണെ പ്രത്യേകതയും കേസിനുണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാന്‍ മാത്രം ഒരു മാസം സമയമെടുത്തു. കേസില്‍ 2017 ജൂലൈ 10ന് അറസ്റ്റിലായദിലീപ് 6 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
health17 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news18 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news18 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

