തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്നംഗ സംഘം ടയര്‍ കട ഉടമയെ വെടിവച്ചു. പഞ്ചര്‍ ഒട്ടിച്ചുനല്‍കിയില്ല എന്ന കാരണത്തില്‍ പ്രതികാരം ചെയ്യാനെത്തിയ ഗുണ്ടാസംഘമാണ് ടയര്‍ കട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

കട ഉടമയുടെ പരാതിയില്‍ മൂന്നംഗ ഗുണ്ടാസംഘം പൊലീസ് പിടികൂടി. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എയര്‍ഗണ്‍ കണ്ടെടുത്തു.

പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പൊലീസ് അന്വേഷിക്കുന്നു.