ആലപ്പുഴ: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസിലെ ഒരു വിഭാഗം ആളുകളുടെ നീക്കം. പാര്‍ട്ടിയില്‍ നിന്ന് വിരമിക്കാണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിലുള്ള സംഘം ഗൗരിയമ്മക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളിക്കളഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ഗൗരിയമ്മക്ക് 97 വയസ്സായെന്നും പുതിയ തലമുറക്ക് വഴി മാറിക്കൊടുക്കണമെന്നും കത്തില്‍ പറയുന്നു. ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടണമെന്നും വിമതര്‍ കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സിപിഎം പിന്തുണയോടെയാണ് ഗോപന്റെ നേതൃത്വത്തിലുള്ള ഈ നീക്കം നടന്നതെന്നാണ് സൂചന. 90ശതമാനം അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് വിമതര്‍ അവകാശപ്പെടുന്നുമുണ്ട്. ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും കത്തില്‍ ആരോപണമുണ്ട്.