നടി ഗൗതമി നായര്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി ചില മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തയോട് ഗൗതമി പ്രതികരിച്ചിരുന്നില്ല. വിവാഹവാര്‍ത്ത സത്യമാണെന്നും വരന്‍ സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് ഗൗതമി വിശദീകരിച്ചത്.

വിവാഹവാര്‍ത്ത സത്യമാണെന്ന് അറിയിച്ച താരം കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞു. അടുത്ത അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗികമായി കാര്യങ്ങള്‍ വെളിപ്പെടുത്തും. വരന്‍ സിനിമാമേഖലയില്‍ നിന്നുള്ളയാളാണ്. ഞങ്ങള്‍ ഒരുമിച്ചായിരിക്കും വിവാഹവാര്‍ത്ത വെളിപ്പെടുത്തുകയെന്നും നടി പറഞ്ഞു.

പഠനത്തിനിടെയാണ് വിവാഹം എത്തിയത്. വിവാഹത്തിന്റെ തിരക്കിലാണിപ്പോള്‍. വിവാഹശേഷം നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും. പുതിയ ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഗൗതമി പറഞ്ഞു. ഡയമണ്ട് നെക്ലൈസ്, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗൗതമി.