തിരുവനന്തപുരം : ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാര്‍ത്താകുറിപ്പിലൂടെയാണ് ഐ എം എ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂ
ട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ ഇടതു മുന്നണിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.