ന്യൂഡല്‍ഹി : അടുത്ത രണ്ടു മാസം കൊണ്ട് തന്നെ വിവിധ കമ്പനികളുടെ കോവിഡ് വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കും.
വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഇന്ത്യയിലെ പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉത്പാദനം നടത്തും . ഇതോടെ കൂടുതല്‍ ഡോസ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാകും. കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു ആയുധം വാക്‌സിന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.