Connect with us

kerala

സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതി: വി.ഡി സതീശൻ

സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

Published

on

പി.വി. അന്‍വറിന്റെ തടയണ പൊളിക്കുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ ഇത്രയും കാലം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ എന്തു തെറ്റു ചെയ്താലും സംരക്ഷിക്കുമെന്നും സി.പി.എമ്മില്‍ നിന്നും പുറത്തായാല്‍ നടപടിയെടുക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ഇത് എന്തൊരു കാട്ടുനീതിയാണ്? സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരിക്കടത്ത് സംഘങ്ങള്‍ക്കെല്ലാം പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും സതീശൻ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ ജയിലില്‍ കിടന്നു കൊണ്ടാണ് എല്ലാ സമൂഹിക വിരുദ്ധ ഏര്‍പ്പാടുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഷുഹൈബ് കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഏത് ഷേഡി ഏര്‍പ്പാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയാലും അവരെ സി.പി.എം പൂര്‍ണമായും സംരക്ഷിക്കും. പാര്‍ട്ടി വിട്ട് പുറത്തു വന്നാല്‍ നടപടി എടുക്കും. എന്ത് നീതിന്യായ വ്യവസ്ഥയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് നടപ്പാക്കുന്നത്? നിങ്ങള്‍ പറയുന്നതാണോ നീതി? നിങ്ങള്‍ പറയുന്നത് മാത്രമാണോ കുറ്റം? അതുകൊണ്ടാണ് എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരും സി.പി.എം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നെന്ന് പ്രതിപക്ഷം പറഞ്ഞത്.

സര്‍ക്കാരിനെതിരെയാണ് ഭരണകക്ഷി എം.എല്‍.എ സംസാരിക്കുന്നത്. അയാളെ കേള്‍ക്കാന്‍ എല്ലാവരും പോയിട്ടുണ്ടാകും. ഉമ്മന്‍ ചണ്ടിയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിട്ടും എനിക്കെതിരെ കേസെടുത്തു. അതിന് ശേഷം ഇ.ഡിക്ക് നല്‍കി. ഞങ്ങളുമായി സെന്റില്‍മെന്റാണെങ്കില്‍ കേസെടുക്കുമോ? ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമായി കേസുകളെടുക്കുകയാണ്. എന്നിട്ടും ഏത് സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സെറ്റില്‍മെന്റാണെന്ന് അന്‍വര്‍ പറഞ്ഞതെന്ന് അറിയില്ല.

മുഖ്യമന്ത്രി എതിരെ ഇതൊക്കെ പറയണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ സി.പി.എമ്മിലുണ്ട്. എന്നാല്‍ പറയാനുള്ള ധൈര്യമില്ല. അവരുടെയൊക്കെ നാവായി അന്‍വര്‍ മാറിയെന്നാണ്കരുതുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ട് മോഷണം; മുസ്‌ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് ആഗസ്ത് 18 ന് തൃശൂരില്‍

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്

Published

on

കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന്‍ കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്‌ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്

ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

Published

on

മലപ്പുറം: ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്‌ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.

അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.

Continue Reading

kerala

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

on

ആലപ്പുഴ കൊമ്മാടിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്‍. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്‌നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്‌നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

Trending