Culture
ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം; കത്ത് വ്യാജമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിവധ ഉത്തരവുകള്‍ പ്രഖ്യപിക്കുന്നതിനിടെ വ്യാജ നിര്‍ദേശങ്ങളും പരക്കുന്നതായി റിപ്പോര്‍ട്ട്. ആധാരങ്ങള്‍ ആധാര്‍ കര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വ്യാജ കത്താണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കത്തിലെ നിര്‍ദേശം.
അതേസമയം ആധാരവുമായി ബന്ധപ്പെട്ട കത്ത് വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഉത്തരവിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃര്‍ അറിയിച്ചു.
The letter attributed to Cabinet Secretariat on #Aadhaar linking to Land records,is completely fake & mischievous pic.twitter.com/qbk6TsyiII
— Frank Noronha (@DG_PIB) June 19, 2017
A police complaint has been filed and the matter is being investigated. https://t.co/4VHBw8u3KY
— Frank Noronha (@DG_PIB) June 19, 2017
സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയക്കുന്നതായി രേഖപ്പെടുത്തിയ കത്ത്, രാഷ്ട്രപതി ഭവന്‍ കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ലെറ്റര്‍ പേഡിലാണ് പകര്‍ത്തിയിരിക്കുന്നത്. 1950 മുതലുള്ള ഭൂമിയുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കത്ത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്റെ ഭാഗമായി ആധാരങ്ങള്‍ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിമാര്‍ക്ക് പുറമെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കും കത്തയച്ചിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
Film
നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് വിവാദം: ‘മാപ്പ് പറയില്ല’ യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്
തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചെന്നൈ: നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്, ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്താ സമ്മേളനത്തിനിടെ ഗൗരി കിഷനോട് ”ഭാരം എത്രയാണ്?” എന്ന യൂട്യൂബറുടെ ചോദ്യത്തിന് ‘ഇത് സിനിമയുമായി ബന്ധപ്പെട്ട ചോദ്യം അല്ല. ഒരു നടനോടും ഇത്തരമൊരു ചോദ്യം ചോദിക്കുമോ?” എന്ന് മറുപടി നല്‍കി.
സംഭവം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. യൂട്യൂബര്‍ പിന്നീട് പ്രതികരിക്കുമ്പോള്‍ ”നായിക നായകനെ എടുത്തത് എങ്കില്‍ നായകന്റെ ഭാരം കുറിച്ച് ചോദിച്ചേനെ” എന്നായിരുന്നു ന്യായീകരണം. ”ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാന്‍ ആകുമോയെന്നും യൂട്യൂബര്‍ ചോദിക്കുന്നു.
നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനും നടന്‍ ആദിത്യ മാധവനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
ഗൗരിക്ക് പിന്തുണയായി ഗായിക ചിന്മയി, നിരവധി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. ”ആരാണെങ്കിലും, എവിടെയാണെങ്കിലും ബോഡി ഷെയ്മിങ് തെറ്റാണ്” എന്നും ഗൗരിക്കൊപ്പമെന്നും അമ്മ സംഘടനയും വ്യക്തമാക്കി.
Film
നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.
പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
Film
‘ബോഡി ഷെയ്മിങ്’ നടത്തിയ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകിയ ഗൗരി കിഷനെ പിന്തണച്ച് ‘അമ്മ’
കൊച്ചി: വാർത്താസമ്മേളനത്തിൽ ബോഡി ഷേമിങ് നടത്തിയ യൂട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടനയായ അമ്മ. ‘ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു’- അമ്മ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താരസംഘടന പിന്തുണ അറിയിച്ചത്.
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോവുകയായിരുന്നു. ഗൗരിക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണച്ചതുമില്ല.
ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡി ഷേമിങ് ആണെന്നും നടി മറുപടി നൽകി. താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നുമായിരുന്നു യൂട്യൂബറുടെ വാദം.
യൂട്യൂബർ ഇപ്പോൾ ചെയ്യുന്നത് ജേണലിസമല്ലെന്നും നടി തുറന്നടിച്ചു. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തിൽ തനിക്ക് പ്രസ്തുത ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്നും വ്യക്തമാക്കി. തുടർന്ന് സിനിമയുടെ പ്രസ് മീറ്റിനു ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ച് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു.
‘എന്‍റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്ത ശരീരപ്രകൃതിയാണ് ഉള്ളത്. എന്‍റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’- ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷേമിങ് സാധാരണവത്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില് ആവേശം; കറാറയില് നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള് മാപ്സില് വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര് കപ്പില് നിര്ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില് ദാരുണ അപകടം; ലോറിയില് ബൈക്കിടിച്ച് രണ്ട് യുവാക്കള് മരിച്ചു
-
News3 days agoഏഷ്യന് കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന് സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്വേയുടെ അനാസ്ഥയില് യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള് തെലുങ്കിലും; നവംബര് 7ന് റിലീസ്
-
kerala3 days agoസ്വര്ണവില വീണ്ടും ഉയര്ന്നു: ഗ്രാമിന് 40 രൂപ വര്ധന

