kerala
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും;മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷ:ഗവര്‍ണര്‍
തന്നോട് മുഖ്യമന്ത്രിയുടേത് ഭീകരവാദിയുടെ ഭാഷയാണ്.

ചാന്‍സലര്‍ പദവിയില്‍ തന്നെ മാറ്റാനുള്ള തീരുമാനത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് താന്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും സര്‍ക്കാര്‍ നേരിട്ട് വിശദീകരണം നല്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചു.
തന്നോട് മുഖ്യമന്ത്രിയുടേത് ഭീകരവാദിയുടെ ഭാഷയാണ്. ഏതറ്റംവരെയും തിരിച്ചടിക്കാന്‍ തയ്യാറാണ്. അവര്‍ അതാണ് അര്‍ഹിക്കുന്നത്. പ്രത്യാഘാതം ഗുരുതരമായാലും വേണ്ടില്ലെന്ന് ഗവര്‍ണര്‍ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുന്ന അര്‍ത്ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐ.പി.എസ്സുകാരന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കാര്യം തനിക്കറിയാമെന്നും ആരിഫ് ഖാന് പറഞ്ഞു.
kerala
മലപ്പുറത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി
നിലമ്പൂര്‍ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തല്‍മണ്ണ പൊലീസിലിനു മുമ്പില്‍ കീഴടങ്ങിയത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനമ്മ പൊലീസില്‍ കീഴടങ്ങി. നിലമ്പൂര്‍ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് പെരിന്തല്‍മണ്ണ പൊലീസിലിനു മുമ്പില്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ ആദ്യ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്. തൊട്ടടുത്ത മാസം പിതാവ് ഉമൈറയെ വിവാഹം കഴിക്കുകയും ചെയ്തു. സ്വന്തം മാതാവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നീട് പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയായിരുന്നു. ആഴ്ചയില്‍ രണ്ടുദിവസം ആദ്യ മാതാവിന്റെ രക്ഷിതാക്കള്‍ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞമാസം പേരകുട്ടിയുടെ ദേഹത്ത് മുറിവുകളും പാടുകളും ഇവര്‍ കാണുകയായിരുന്നു. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്.
താന്‍ കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു. കേസെടുത്തതിന ്പിന്നാലെ ഉമൈറ ഒളിവില്‍ പോകുകയായിരുന്നു. ഇന്നാണ് പൊലീസില്‍ കീഴടങ്ങിയത്.
kerala
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്